ഹൂസ്റ്റണ്‍ . അമേരിക്കയിലെ ഏറ്റവും വലിയ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയായ ഹാരിസ് കൌണ്ടി ഷെറിഫ്സ് ഓഫിസ് സിക്ക് അമേരിക്കന്‍ ഡെപ്യൂട്ടിക്ക് മതാചാര പ്രകാരം താടി വളര്‍ത്തുന്നതിനും തലപ്പാവ് ധരിക്കുന്നതിനും അനുമതി നല്കി.
ഇത് സംബന്ധിച്ചുളള ഉത്തരവ് ഫെബ്രുവരി 6 വെളളിയാഴ്ചയാണ് പുറപ്പെടുവിച്ചത്.
ആറ് വര്‍ഷം മുമ്പ് ഹാരിസ് കൌണ്ടി ഷെറിഫ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ സിക്ക് അമേരിക്കക്കാരനായ സന്ദീപ് ധാലിവാളിനാണ് ഈ അപൂര്‍വ്വ അംഗീകാരം ലഭിച്ചത്.
ഹാരിസ് കൌണ്ടി ഷെറിഫ് ഡ്രസ് കോഡ് ആരോഗ്യ സംബന്ധമോ, ആഴമേറിയ മതവിശ്വാസമോ ഉളള വ്യക്തികളെ ഉള്‍ക്കൊളളാന്‍ തടസ്സമാകരുതെന്നാണ് ഇതിനെക്കുറിച്ച് നല്കുന്ന വിശദീകരണം.
അമേരിക്കന്‍ ഫോഴ്സില്‍ പ്രവര്‍ത്തിക്കുന്ന സിക്ക് അമേരിക്കന്‍സിന് എനിക്ക് ലഭിച്ചതുപോലെയുളള അനുമതി ലഭിക്കുന്നതിന് ഇടയാകുമെന്നാണ് സന്ദീപ് പ്രത്യാശിക്കുന്നത്.
അമേരിക്കന്‍ ഫോഴ്സില്‍ മതവിശ്വാസത്തിന്‍െറ പേരിലൊ മറ്റു സാഹചര്യങ്ങളിലോ ഡ്രസ് കോഡ് ലംഘിക്കുവാനുളള അവകാശം പൊതുവെ അംഗീകരിച്ചിട്ടില്ല.
Comments