ഫ്ലോറിഡ . ഇന്ത്യന്‍ അമേരിക്കാ അറ്റോര്‍ണി ദീപാ ഷായെ (43) ഫ്ലോറിഡാ ഗവര്‍ണ്ണര്‍ റിക് സ്കോട്ട് ഹില്‍സ് ബൊറൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രജിസ്ട്രേഷന് മെമ്പറായ ദീപാ ഷാ നാല് വര്‍ഷത്തേക്കാണ് ട്രസ്റ്റി ബോര്‍ഡ് മെമ്പറായി തുടരുക.
വാഷിങ്ടണ്‍ വൈഡ്നര്‍ യൂണിവേഴ്സിറ്റി ഓഫ് ലൊ യില്‍ നിന്നും നിയമ ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടി. ടെംബിള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിട്രേഷന് പൂര്‍ത്തീകരിച്ച് 1995 ല്‍ ന്യുജഴ്സി ഡിസ്്ട്രിക്റ്റ് കോടതിയില്‍ ജോലിയില്‍ പ്രവേശിച്ചു.
ഇന്ത്യയില്‍ നിന്നും നാലു ദശാബ്ദങ്ങള്‍ക്ക് മുന്‍പു മാതാപിതാക്കളോടൊപ്പം പെന്സില്വാനിയായില് എത്തിയതാണ് ദീപാ ഷായുടെ കുടുംബം.
ന്യൂനപക്ഷാവകാശങ്ങള്‍ക്കു വേണ്ടിയുളള സമരത്തില്‍ ദീപാ ഷാ എന്നും മുന്‍ നിരയില്‍ തന്നെയായിരുന്നു.
Comments