ജോണ്സണ് ചെറിയാന്
ന്യൂ ജേഴ്സി: വിവിധ കാരണങ്ങളാല്‍ ദശാബ്ദങ്ങളായി ജന്മദേശവുമായി അകന്നു കഴിയുന്ന പ്രവാസി മലയാളികളുടെ കലാസാംസ്കാരിക രംഗങ്ങളില്‍ സ്വാഭാവികമായും വന്നു ഭവിച്ചിട്ടുള്ള ദേശകാലാന്തരങ്ങളെ, സ്വദേശത്തെ ആനുകാലീക സരണികളുമായി താദാത്മ്യം പ്രാപിപ്പിക്കുക എന്ന എളിയ ഉദ്യമം മുഘമുദ്രയാക്കി, കേരളത്തിലെയും വിദേശങ്ങളിലെയും പ്രതിഭകളെ സമാന്തരങ്ങളായി കൈകോര്‍പ്പിച്ചു പ്രവര്‍ത്തിപ്പിക്കുവാന്‍ ” പ്രണാം മള്‍ട്ടിമീഡിയ ഇന്റര്‍നാഷണല്‍ ” എന്ന സംരംഭം, പ്രണാമിന്റെ സാരഥി ശ്രീ. വിനു ചാക്കോ സ്വാഗതം ചെയ്ത ചടങ്ങില്‍ വെരി. റെവ. ബിഷപ് ജോര്‍ജ് നൈനാന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.പ്രമുഘ ക്ഷണിതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ കലാ സാംസ്കാരിക രംഗങ്ങളിലെ വിവിധ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
കേരളത്തിലെ പ്രമുഘ ഗായകരും സംഗീത പ്രതിഭകളും അണിനിരക്കുന്ന പ്രണാം മള്‍ട്ടി മീഡിയയുടെ ആദ്യ സംരംഭമായ ഓഡിയോ ആല്‍ബത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Comments