ഹൂസ്റ്റണ്‍: അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹബ്ബില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിവേദനത്തിന് പ്രവാസി മലയാളികലുടെ അഭിപ്രായമാരായുന്നതിന് ഫെബ്രു.13ന് ടെലികോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നു. പ്രവാസി മലയാളി ഫെഡറേഷന് സംഘടിപ്പിക്കുന്ന ചര്‍ച്ചക്ക്, പ്രമുഖ ടെലികോണ്‍ഫ്രന്‍സ് മോഡറേറ്ററും, സാഹിത്യക്കാരനും, മാധ്യമ പ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ്ജ്(ഹൂസ്റ്റണ്‍) നേതൃത്വം നല്‍കും. ഫെബ്രുവരി 13 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സമയം എട്ടുമണിക്കാണ് കോണ്‍ഫ്രന്‍സ് ആരംഭിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ക്ക് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാവുന്നതാണെന്ന് പി.എം.എഫ് ഗ്ലോബല്‍ ചെയര്മാന് ഡോ.ജോസ് കാനാട്ട്, ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് മാത്യൂ മൂലച്ചേരില്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യൂ പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു. ഡയല് ചെയ്യേണ്ട ഫോണ്‍ നമ്പര്‍- 605 562 3140 കോഡ് 994688
Comments