ബീന വള്ളിക്കളം
ഷിക്കാഗോ: വലിയ നോമ്പിനു തുടക്കമായി സീറോ മലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 16-ന് വിഭൂതി ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. രാവിലെ 8.30-നുള്ള കുര്ബാനയോടനുബന്ധിച്ച് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് കാര്‍മികത്വം വഹിച്ചു. ഇടവക അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ സഹകാര്‍മികനായിരുന്നു. വൈകിട്ട് 7 മണിക്കുള്ള തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
യേശുവിന്റെ പീഡാനുഭവത്തെയും ഉയിര്‍പ്പിനേയും ഓര്‍ത്ത് ധ്യാനിക്കുന്ന ഈ നോമ്പുകാലം പശ്ചാത്താപത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും അരൂപിയില്‍ ഫലദായകമായ ഒന്നാക്കിത്തീര്‍ക്കുവാന്‍ പിതാക്കന്മാര് ഉത്ബോധിപ്പിച്ചു. കുടുംബവര്‍ഷമായി ആചരിക്കുന്ന ഈവര്‍ഷത്തെ നോമ്പാചരണ വേളയില്‍ കുടുംബ ബന്ധങ്ങള്‍ ദൃഢതരമാക്കുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകത പ്രത്യേകം പിതാക്കന്മാര് എടുത്തുപറഞ്ഞു. ഒട്ടനവധി കുടുംബങ്ങള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
Comments