ഷിക്കാഗോ: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധി ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും ആയിരക്കണക്കിന് ദൈവജനത്തെ ദൈവകൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഷിക്കാഗോ സെന്റ് മേരീസ് മലങ്കര പള്ളിയില്‍ വെച്ച് മാര്‍ച്ച് 20, 21, 22 തിയ്യതികളില്‍ നോമ്പുകാല കുടുംബ നവീകരണധ്യാനം നടത്തപ്പെടുന്നു.
ആഗോളകത്തോലിക്കാ സഭ കുടുംബവര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ കുടുംബ നവീകരണത്തെ ലക്ഷ്യം വച്ച് നടത്തപ്പെടുന്ന ഈ നോമ്പുകാല ധ്യാനത്തിലൂടെ വിശ്വാസത്തില്‍ ഉറച്ച് െ്രെകസ്തവ ജീവിതം പടുത്തുയര്‍ത്തുവാനും, കുടുംബജീവിതത്തെകുറിച്ചുള്ള ദൈവികസത്യങ്ങള് ഉള്‍ക്കൊള്ളുവാനും, പരസ്പരം വിശുദ്ധീകരിക്കപ്പെടുന്ന സഹനത്തിന്റെ രഹസ്യം മനസ്സിലാക്കുന്നതിനും, തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് ഗാര്‍ഹികസഭയായ കുടുംബങ്ങള്‍ കൂദാശകളിലൂടെയുള്ള ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കുടുംബജീവിതത്തെ സ്വര്‍ഗ്ഗീയ അനുഭവമാക്കി മാറ്റപ്പെടുവാനും, ഉതകുന്ന ഈ നവീകരണ ധ്യാനം റവ:ഫാ:റ്റോം തോമസ്, ബ്രദര്‍ പി.ഡി.ഡോമിനിക്ക് (ചെയര്മാന് മരിയന്‍ ടിവി), ബ്രദര്‍: മാത്യു ഡോമിനിക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്നതും തദവസരത്തില്‍ സീറോ മലങ്കര ബിഷപ്പ് മാര്‍ തോമസ് മാര്‍ യൗസേബിയോസ് തിരുമേനി വി. ബലിയര്‍പ്പിച്ച് തിരുസന്ദേശം നല്കുന്നതുമാണ്.
മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം മാര്‍ച്ച് 20-ന് വെള്ളിയാഴ്ച വൈകീട്ട് 5മണി മുതല്‍ 9.30 വരെയും, മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെയും, 22-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണിവരെയുമാണ്. കര്‍ത്താവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന ഈ പുണ്യപ്പെട്ട വലിയ നോമ്പവസരത്തില് ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നു വരുവാനും സഭാവിത്യാസഭേദമെന്യ ഏവരെയും, ഇടവകവികാരി റവ.ഫാ.ബാബു മഠത്തില്‍ പറമ്പില്‍ ഈശോയുടെ നാമത്തില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ധ്യാനദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൗഖ്യപ്രാര്ത്ഥനയും, പരിശുദ്ധ ധ്യാന അഭിഷേക പ്രാര്‍ത്ഥനയും, കുടുംബ നവീകരണപ്രാര്ത്ഥനയും ഉണ്ടായിരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സാബു മഠത്തില്‍ പറമ്പില്‍ (വികാരി) 773 754 9638, ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി) 847 529 4600, രാജു വിന്‍സെന്റ് (ട്രഷറര്‍). www.mariantvworld.org
Comments