ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ റവ.ഫാ. ജോ പാച്ചേരി സി.എം.ഐയും സംഘവും നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 12,13,14,15 തീയതികളില്‍ നടത്തപ്പെടുന്നതാണ്. മാര്‍ച്ച് 12-ന് വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9.30 വരേയും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെയുമാണ് ധ്യാനം നടക്കുന്നത്. വചനപ്രഘോഷണം, ആരാധന, അനുരഞ്ജന ശുശ്രൂഷകള്‍, കുടുംബ നവീകരണ സന്ദേശങ്ങള്‍, ഷിജന്‍ വടക്കേല്‍ നയിക്കുന്ന ഗാന ശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുട്ടികള്‍ക്കും യുവതീ-യുവാക്കള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.
നോമ്പുകാലം ഫലദായകമാക്കാന്‍ ഒരുക്കപ്പെടുന്ന വചന ശുശ്രൂഷകളിലേക്ക് ഏവര്‍ക്കും സ്വാഗതം.
Comments