ന്യൂയോര്‍ക്ക് . മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം മാര്‍ച്ച് ഒന്നിന് ഭദ്രാസന ഞായറായി ആചരിക്കുന്നു. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും ആരാധനയ്ക്ക് പ്രത്യേക പ്രാര്‍ഥനകള്‍ ഉപയോഗിക്കുന്നതും ഭദ്രാസന പ്രവര്‍ത്തനങ്ങളെപ്പറ്റി ആരാധനാ മധ്യേ പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. ഭദ്രാസനത്തിന്‍െറ ക്രമീകരണം അനുസരിച്ച് വൈദീകര്‍ മറ്റു പളളികളില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും.
ഭദ്രാസന പ്രവര്‍ത്തനങ്ങളില്‍ സഭാ ജനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുകയും ഭദ്രാസനമായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അവബോധം വിശ്വാസികളില്‍ ഉളവാക്കുവാനും ഭദ്രാസന ഞായര്‍ ആചരിക്കുന്നതിലൂടെ സഹായകരമാകുന്നു. ദൈവ കൃപയില്‍ ഭദ്രാസനത്തെ കാത്തു പാലിക്കുന്നതിനുളള നന്ദി കരേറ്റുന്ന സന്ദര്‍ഭമായി കൊണ്ടാടുന്ന ഭദ്രാസന ഞായര്‍ ക്രമീകരണങ്ങള്‍ക്ക് ഭദ്രാസന എപ്പിസ്ക്കോപ്പ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജെ. തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, വൈദീകര്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
Comments