അനില്‍ മറ്റത്തിക്കുന്നേല്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ക്നാനായ റീജിയണില്‍പ്പെട്ട അഞ്ചു ഇടവകകളെ ഫൊറോനാകളാക്കി ഉയര്‍ത്തികൊണ്ട് രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. 2001 ല്‍ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ക്നാനായ സമൂഹത്തിനായി 11 ഇടവകകളും 10 മിഷനുകളുമാണ് നിലവിലുള്ളത്. നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ അജപാലനകാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ പ്രത്യേക വികാരിജെനറാളിനെ നിയമിക്കുകയും തുടര്‍ന്ന് 2006 ല്‍ ക്നാനായ റീജിയണ്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
Comments