എഡ്മണ്ടന്(കാനഡ): ആഗോള തലത്തില്‍ സഭാവ്യത്യാസമില്ലാതെ അംഗങ്ങളെ ഉള്‍പ്പെടുത്തി എല്ലാ മാസവും ചൊവ്വാഴ്ച നടത്തുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ഈ ചൊവ്വാഴ്ച(മാര്‍ച്ച് 3) കാനഡ എഡ്മണ്ടന് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.രാജന് കോശി മുഖ്യ സന്ദേശം നല്‍കുന്നതാണെന്ന് കോര്‍ഡിനേറ്റര്‍ സി.വി. ശാമുവേല്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സമയം രാത്രി ഒമ്പതു മണിയ്ക്കാണ്(9pm) പ്രഭാഷണം ആരംഭിക്കുക. ഇതു വരെ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ നമ്പര്‍ മാറിയതായും, പ്രെയര്‍ ലൈനില്‍ പങ്കെടുക്കുവാന്‍ പുതിയ ടെലിഫോണ്‍ നമ്പറായ 1-605-562-3140 ഡയല് ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിക്കണമെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു. മുമ്പു നടന്ന പ്രെയര്‍ ലൈന്‍ സന്ദേശങ്ങള്‍ കേള്‍ക്കുവാന്‍ താല്പര്യമുള്ളവര്ക്ക് 1605 562 3149 ഡയല് ചെയ്ത് 676750 കോഡ് ഡയല് ചെയ്താല്‍ ഇരുപത്തിനാലു മണിക്കൂറും ഇതു ലഭ്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സി.വി.സാമുവേല്‍(ഡിട്രോയ്റ്റ്)(മിഷിഗന്‍)-586 216 0602
Comments