ഡാലസ്: സൗത്ത് വെസ്റ്റ് ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ എന്റര്‍ടൈന്‍മെന്റ്. ഫെല്ലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാലസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ.ഫാ. സി.ജി. തോമസ് കണ്‍വീനറായി എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി തോമസ് ഇടിച്ചാണ്ടി പ്രവര്‍ത്തിക്കുന്നു. റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു കണ്‍വീനറായി ഫെല്ലോഷിപ്പ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി മാറ്റ് സഖറിയ പ്രവര്‍ത്തിക്കുന്നു. ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണ് ഈ കമ്മിറ്റികളെക്കുറിച്ചുള്ള വിവരങ്ങള്‍.
Comments