ന്യൂയോര്‍ക്ക്: സെന്റ് ജയിംസ് മാര്‍ത്തോമാ ഇടവകയുടെ പുതുതായി പണിപൂര്‍ത്തിയാക്കിയ പാഴ്സണേജ് മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമനസ്സുകൊണ്ട് ഫെബ്രുവരി 27-ന് വെള്ളിയാഴ്ച വൈകുന്നേരം കൂദാശ ചെയ്തു. ചുരുങ്ങിയ കാലയളവില്‍ മനോഹരമായി പാഴ്സണേജ് നിര്‍മ്മിച്ച ഇടവക ജനങ്ങളുടെ കൂട്ടായ പരിശ്രമത്തെ ഭദ്രാസനാധിപന്‍ അഭിനന്ദിച്ചു. ഭദ്രാസന സെക്രട്ടറി ബിനോയി തോമസ് അച്ചന്, ബഥനി ഇടവക വികാരി വൈ. ജോര്‍ജ് അച്ചന്, ഹഡ്സണ്‍വാലി സി.എസ്.ഐ ഇടവക വികാരി റോബിന് പോള്‍ അച്ചന്, എം.എസ് ഈപ്പന്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ട്രസ്റ്റി സുബിന് അലക്സാണ്ടര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി റവ. ജോ ജോണ്‍ അച്ചന് സ്വാഗതവും മോന്‍സി ഡാനിയേല്‍ കൃതജ്ഞതയും അര്‍പ്പിച്ചു. സമീപ ഇടവകകളിലെ അച്ചന്മാര് ഈ മഹനീയ കര്‍മ്മത്തില്‍ പങ്കുകൊണ്ടു.
Comments