രജിസ്ട്രേഷനോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് കോശി അച്ചന് കോണ്‍ഫറന്‍സിനും സുവനീറിനും ഭാവുകങ്ങള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസ്, സുവനീര്‍ ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി അംഗം എബി കുര്യാക്കോസ്, മുന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ഇടവക സെക്രട്ടറി കുരൂര്‍ രാജന്, സെക്രട്ടറി എം വി ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കിയ സമ്മേളനത്തില്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം പോള്‍ കറുകപ്പള്ളില്‍, രജിസ്ട്രേഷന് കോ ഓര്‍ഡിനേറ്റര്‍ സാറാ രാജന്, കോണ്‍ഫറന്‍സ് ജോ. ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, കോണ്‍ഫറന്‍സ് പ്രോസെഷന് കോഓര്‍ഡിനേറ്റര്‍ സജി എം പോത്തന്, കൊച്ചുമ്മന്‍ ജേക്കബ്, തോമസ് കോശി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. എബി പോള്‍ വീഡിയോ& ഫോട്ടോഗ്രഫിക്ക് നേതൃത്വം നല്കി.
മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് ഫിലഡല്‍ഫിയ ഏരിയയുടെ രജിസ്ട്രേഷന് കിക്ക് ഓഫ്, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി(1009 Unruh Ave) ഫിലഡല്ഫിയയില് വച്ച് നടക്കുന്നതാണ്.
വിവരങ്ങള്‍ക്ക്:
ഫാ. വിജയ് തോമസ്: 732-766-3121
ഡോ. ജോളി തോമസ്: 908 499 3524
തോമസ് ജോര്‍ജ് (516) 375 7671
ഫിലിപ്പോസ് ഫിലിപ്പ് (845) 642 -2060
Comments