ഗാര്‍ലന്റ്. കേരള അസോസിയേഷന് ഓഫ് ഡാലസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാലസ് ഫോര്ട്ട്വര്ത്തില് ഗായികാ- ഗായികമാരെ അണി നിരത്തി കൊണ്ടു സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് മൂന്നര മണിക്ക് പരിപാടികള്‍ ആരംഭിക്കും. സിനിമ, നാടക, ലളിത ഗാനങ്ങള്‍ ആലപിക്കുന്നവര്‍ക്ക് അതിനുളള വേദിയൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര് അസോസിയേഷന് പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ബാബു കണ്ടോത്ത് എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൌജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 214 293 8851, 972 569 7165, 469 463 6869 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments