ഫ്ലോറിഡാ . മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ഫ്ലോറിഡ പ്ലാന്റ് സിറ്റിയില്‍, മുരിങ്ങൂര്‍ ധ്യാന കേന്ദ്രം ഡയറക്ടറും, ഡിവൈന്‍ ശുശ്രൂഷകളില്‍ ദൈവ വചനം പങ്കുവെച്ച് അനേകായിരങ്ങള്‍ക്കു ആത്മീയവും ശാരീരികവുമായ സൌഖ്യം പ്രദാനം ചെയ്യുന്നതിനും, ശാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനും ദൈവം തിരഞ്ഞെടുത്ത ഫാ. മാത്യു ഇലവുങ്കല്‍(കൊച്ചു മാത്യു അച്ചന്) കുടുംബ വൃക്ഷ വിശുദ്ധീകരണ ധ്യാനത്തിന് നേതൃത്വം നല്കുന്നു.
മാര്‍ച്ച് 6, 7 രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ മലയാളത്തിലും മാര്‍ച്ച് 8 രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ ഇംഗ്ലീഷിലുമായിരിക്കും ധ്യാനങ്ങള്‍ നടക്കുക.
കുടുംബ ശാപങ്ങളെ കുറിച്ചുളള നമ്മുടെ ചിന്തകളേയും മനോഭാവങ്ങളേയും മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമുളള ഒരു സന്ദര്‍ഭമാണ് ഈ ധ്യാനമെന്നും എല്ലാവരും ഇതില്‍ വന്ന് സംബന്ധിക്കണമെന്നും ഡയറക്ടര്‍ ഫാ. ആന്റണി തെക്കനിയത്ത് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. തെക്കെനിയത്ത് : 813 567 1226
ജെയ്സണ്‍ ഡി : 813 507 5810
Comments