ഡാലസ്. ഡാലസില്‍ കഴിഞ്ഞ 18 വര്‍ഷമായി വളരെ ശക്തമായി പ്രവര്‍ത്തിച്ചു വരുന്ന മലയാളി എന്‍ജിനീയേഴ്സ് അസ്സോസിയേഷന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. 200ല്‍പ്പരം മെംബര്‍ഷിപ് വരുന്ന എന്‍ജിനീയേഴ്സ് അസ്സോസിയേഷന് ഒട്ടനവധി പബ്ലിക് സര്‍വീസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട ്. എലിയാസുകുട്ടി പത്രോസ് ആണ് ഈ വര്‍ഷത്തെ പ്രസിഡന്റ്. ഡാലസില്‍ സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്കന്‍ റിജിയന് പ്രസിഡന്റു കൂടിയാണ് ശ്രീ ഏലിയാസ് പത്രോസ്.
അസ്സോസിയേഷന്റെ മറ്റു ഭാരവാഹികള്‍: ശ്രീ ഷമിന് മന്നത്തുകാരന്‍ (സെക്രട്ടറി), ശ്രീ രാജേഷ് രവിന്ദ്രന് (കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍), ശ്രീ സത്യജിത്ത് നായര്‍ (പ്രസിഡന്റ് ഇലക്റ്റ്), ശ്രീമതി അഞ്ജന നായര്‍ (ട്രഷറര്‍), ശ്രീമതി രമ്യ ഉണ്ണിത്താന് (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), ഡോക്ടര്‍ വികാസ് നെടുംപിള്ളില്‍ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍). ഫെബ്രുവരി 28നു ഡാലസ്സില്‍ നടന്ന അത്താഴ വിരുന്നില്‍ വച്ചാണ് പുതിയ ഭാരാവഹികള്‍ സ്ഥാനമേറ്റത്. നോമിനഷന്സ് കമ്മിറ്റി ചെയര്‍ ശ്രീമതി രശ്മി വികാസ് പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ശ്രീ ജോസഫ് കട്ടമ്പിള്ളി അസ്സോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിച്ച്കൊണ്ട ് പുതിയ സാരഥികള്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.
Comments