ന്യൂയോര്‍ക്ക്: സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) കേരള ചാപറ്റര്‍ അനുശോചനം രേഖപ്പെടുത്തി.മന്ത്രി, നിയമസഭാ സ്പീക്കര്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിച്ച മാന്യനായ പൊതുപ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ പൊലിഞ്ഞ ജി. കാര്‍ത്തികേയനെന്ന് പ്രസിഡന്റ് ജയചന്ദ്രന് രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി യു.എ. നസീര്‍, ട്രഷറര്‍ ജോസ് തെക്കേടം എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. കപടമായ സൗഹാര്‍ദം പ്രകടിപ്പിക്കല്‍ വശമില്ലാത്ത, മുന്‍നിരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കാത്ത രാഷ്ട്രീയത്തിലെ അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എല്ലാവര്ക്കും പ്രിയപ്പെട്ട ജി.കെ. എന്നും അവര്‍ പറഞ്ഞു.
Comments