കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അകാല നിര്യാണത്തില്‍ കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍ പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം അനുശോചനം രേഖപ്പെടുത്തി. താന്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയത്തിന്റേയും, സംഘടനകളുടേയും എക്കാലത്തേയും തിരുത്തല്‍വാദിയായിരുന്ന ജി. കാര്ത്തികേയന് താന്‍ പ്രവര്‍ത്തിച്ച മേഖലകള്‍ക്കെല്ലാം ഒരു പുതുദിശാബോധം നല്കുവാന് സാധിച്ചിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന ജി.കെ. കേരള രാഷ്ട്രീയ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടും. 1993-ല്‍ കേരള വിദ്യാര്‍ത്ഥി യൂണിയന് നേതാവായിരുന്ന കാലം മുതല്‍ ജി. കാര്‍ത്തികേയനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും സാം ആന്റോ അനുസ്മരിച്ചു
Comments