ന്യുയോര്‍ക്ക്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എയുടെ 2015-2017 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ഫെബ്രുവരി 28ന് ശനിയാഴ്ച ന്യുയോര്‍ക്ക് ഹിക്സ് വില്ലിലുള്ള ഇന്‍ഡ്യാ പെന്തക്കോസ്തല്‍ അസ്സംബ്ലി ഹാളില്‍ നടത്തി. ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ ഇട്ടി ഏബ്രഹാം, പാസ്റ്റര്‍ മാത്യൂ ഫിലിപ്പ് എന്നിവര്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കും റീജിയന് സെക്രട്ടറി പാസ്റ്റര്‍ കെ.വി ഏബ്രഹാം സമാപന പ്രാര്‍ത്ഥനയ്ക്കും നേത്ര്യുത്വം നല്കി. ബ്രദര്‍ സാമുവേല്‍ തോമസ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തില്‍ അനുഗ്രഹിത ദൈവശാസ്ത്ര പ്രഭാഷകന്‍ പാസ്റ്റര്‍ ഫെലിക്സ് (യു.എസ്.എ) മുഖ്യ സന്ദേശം നല്കി. ബ്രദര്‍ മനോജ് ഉമ്മന്റെ നേത്ര്യുത്വത്തിലുള്ള ഗായകസംഘം ആത്മീയ ആരാധന ശുശ്രൂഷ?ള്‍ നയിച്ചു. ഐ.പി.സി സഭാ ശുശ്രുഷകന്മാരും റീജിയന് സംഘടനാ ഭാരവാഹികളും സംബന്ധിചച്ചു. ഐ.പി.സി ഈസ്റ്റേണ്‍ റീജിയന് പി.വൈ.പി.എ ഭാരവാഹികളായ ബ്രദര്‍. സാമുവേല്‍ തോമസ് പ്രസിഡന്റ്, ബ്രദര്‍. റോബിന് വര്‍ഗീസ് വൈസ് പ്രസിഡന്റ്, ബ്രദര്‍ കോശി ജോണ്‍ സെക്രട്ടറി, സ്റ്റാന്‍ലി സാമുവേല്‍ ജോയിന്റ് സെക്രട്ടറി, ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ് ട്രഷറാര്‍, സിസ്റ്റര്‍ ഐറീസ് ജേക്കബ് വി.ബി.എസ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ പരിപാടി?ള്‍ക്ക് നേത്ര്യുത്വം നല്‍കിയെന്ന് മീഡിയാ കോര്‍ഡിനേറ്റര്‍ ജോണ്‍സി കുമ്പനാട് അറിയിച്ചു.
Comments