ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക വാര്‍ഷീക ധ്യാനയോഗം 2015 മാര്‍ച്ച് 5 മുതല്‍ 7 വരെ തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് പളളിയില്‍ വെച്ച്, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിലും ആയൂബ് മാര്‍ സില്‍വാനോസ് കുറിയാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു.
വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊളളിച്ച് തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ നോമ്പുകാല ധ്യാനയോഗത്തില്‍ കാനഡയിലേയും അമേരിക്കയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി കോര്‍ എപ്പിസ്കോപ്പമാര്‍, വൈദീകര്‍, ശെമ്മാശന്മാര് എന്നിങ്ങനെ അമ്പതില്പരം പേര് സംബന്ധിച്ചു.
വൈദീക സെക്രട്ടറി വെരി. റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പായുടെ ആമുഖ പ്രസംഗത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. റവ. ഫാ. ബിനു ജോസഫ് സ്വാഗതമാശംസിച്ചു.
തികഞ്ഞ ജീവിത വിശുദ്ധിയില്‍ പരി. സഭയുടെ വിശ്വാസാചാരനുഷ്ഠനങ്ങള്, നിഷ്ഠയോടെ അനുഷ്ഠിച്ച്, ഫലകരമായ സുവിശേഷ വേലയിലൂടെ ക്രിസ്തുവിന്റെ നല്ലവനും വിശ്വസ്തനുമായ ഭടനായിതീരുവാന് അഭിവന്ദ്യ തിരുമേനി തന്റെ പ്രസംഗത്തിലൂടെ വൈദീകരെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്താ ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആശംസാ പ്രസംഗം നടത്തി. വൈദീക വൃത്തിയുടെ മഹാത്മ്യത്തെ സംബന്ധിച്ച് തിരുമേനി തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുയുണ്ടായി.
6-ാം തിയതി രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം റവ. ഫാ. സജി പിണാര്ക്കയില് (സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്, ഹൂസ്റ്റണ്‍) ആത്മീയ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ക്രിസ്തുവിന്റെ വാസസ്ഥലമായ നമ്മുടെ ശരീരത്തെ വിശുദ്ധിയോടെ കാത്തു സുക്ഷിച്ച്, ദൈവകൃപ നഷ്ടപ്പെടാതെ ദൈവ സന്നിധിയില്‍ പൂര്‍ണ്ണമായ സമര്‍പ്പിച്ച് വ്യക്തി ജീവിതത്തിലും നല്ല സാക്ഷ്യമുളളവരായിരിപ്പാന് വൈദീകരെ അദ്ദേഹം ഓര്‍മ്മിച്ചു. ഉച്ചയ്ക്കുശേഷം അഭിവന്ദ്യ കുറിയാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (വൈദീക സെമിനാരി വെട്ടിക്കല്‍) ''നിന്നെ ഉദരത്തില്‍ ഉറുവാക്കിയവനില് നിന്നും ഞാന്‍ നിന്നെ അറിഞ്ഞു. യിരമ്യാവ് 1-5 എന്നവേദ ഭാഗത്തെ അടിസ്ഥാനമാക്കി എടുത്ത ക്ലാസ് തികച്ചും വിജ്ഞാന പ്രദവും ആത്മീയ ചൈതനവ്യം മുള്ക്കൊളളുന്നതുമായിരുന്നു. കോര്‍ എപ്പിസ്കോപ്പാമാരായ വെരി. റവ. മാത്യൂസ് ഇടത്തറ ( ഭദ്രസന സെക്രട്ടറി)വെരി. റവ. എബ്രഹാം കടവില്‍, വെരി. റവ. സ്കറിയ തേലാപ്പിളളി, വെരി. ജോസഫ് വി. ജോസഫ്, വെരി റവ. ജോണ്‍ വര്‍ഗീസ്, വെരി റവ. വര്‍ഗീസ് മരുത്തിനാല്‍ എന്നിവര്‍ക്ക് പുറമേ റവ. ഫാ. ജോയി ജോണ്‍, റവ. ഫാ. ഗീവര്‍ഗീസ് ചാലിശ്ശേരി, റവ. ഫാ. സജി മര്‍ക്കോസ്, റവ. ഫാ. ജെറി ജേക്കബ്, റവ. ഫാ. ആകാശ് പോള്‍, റവ. ഫാ. സജി കോര, റവ. ഫാ. വര്‍ഗീസ് പോള്‍, ഫാ. ജോസഫ് വര്‍ഗീസ്, ഫാ. രാജന് പീറ്റര്‍, ഫാ. ജോര്‍ജ് എബ്രഹാം, ഫാ. വി.എം. തോമസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
അതിനുശേഷം വെരി. റവ. ആദായി ജേക്കബ് മാര്‍ എപ്പിസ്കോപ്പാ (വൈദീക സെമിനാരി പ്രിന്‍സിപ്പള്‍) വൈദീകരില്‍ നിഷിപ്തമായിരിക്കുന്നു ചുമതലകളെക്കുറിച്ച് തിരുവചനാടിസ്ഥാത്തില് സംസാരിച്ചു. റവ. ഫാ. തോമസ് വേങ്കടത്തിന്റെ ധ്യാനയോഗത്തിനുശേഷം വി. കുമ്പസാരവും നടന്നു.
മാര്‍ച്ച് 7(ശനി) പ്രഭാത പ്രാര്‍ഥനയും തിരുമേനിമാരുടെ നേതൃത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബാനയും നടന്നു. സ്നേഹ വിരുന്നോടെ ഈവര്‍ഷത്തെ വൈദീക ധ്യാനയോഗം നിറഞ്ഞ ആത്മീയ നിറവില്‍ സമാപിച്ചു. അമേരിക്ക അതി ഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments