കവിയരങ്ങിലെ അടുത്ത പകുതിയില്‍ കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു. വൈവിധ്യമേറിയ വിഷയങ്ങളെ ആധാരമാക്കി എഴുതിയ മാധുര്യമേറുന്ന വിവിധ കാവ്യങ്ങളാണ് പിന്നീട് അരങ്ങില്‍ ചൊല്ലിയത്. ജോസ് ജോണ്‍, അനില്‍ ജനാര്ദനന്, മധു ചേരിക്കല്‍, എ.സി.ജോര്‍ജ്, ടി.എന്‍. സാമുവേല്‍, ഈശൊ ജേക്കബ്, അനില്‍ കുമാര്‍ ആറന്മുള, നയിനാന്‍ മാത്തുള്ള, ജോസഫ് തച്ചാറ, ദേവരാജ് കാരാവള്ളി, ജോണ്‍ മാത്യു, ജോസഫ് മണ്ടപം തുടങ്ങിയ പ്രമുഖരാണ് കവിതകള്‍ അവതരിപ്പിച്ചത്. ശശിധരന് നായര്‍ പൊന്നുപിള്ള, ബാബു കുരവക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഊര്‍മ്മിള കുറുപ്പ് നന്ദി രേഖപ്പെടുത്തി.
കേരളാ റൈറ്റേഴ്സ് ഫോറം മാര്‍ച്ച് ഏഴാം തീയതി വൈകുന്നേരം കൂടിയ പ്രത്യേക സമ്മേളനത്തില്‍ വെച്ച് റൈറ്റേഴ്സ് ഫോറത്തില്‍ സജീവ സാന്നിധ്യമായിരുന്നു. ടി.ജെ. ഫിലിപ്പ് കേരളത്തിലേക്ക് മടങ്ങുന്നതു പ്രമാണിച്ച് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ഒരു പ്രത്യേക സാഹിത്യ ചര്‍ച്ചാസമ്മേളനം കൂടി സംഘടിച്ചു. പ്രസിഡന്റ് ജോണ്‍ മാത്യു സ്വാഗതമാശംസിക്കുകയും സാഹിത്യകാരനായ ടി.ജെ. ഫിലിപ്പിന് യാത്രാമംഗളങ്ങള്‍ നേരുകയും ചെയ്തു. ഫോമയുടെ മുന്‍ പ്രസിഡന്റ് ശശിധരന് നായര്‍ തന്റെ പ്രസംഗത്തില്‍ റൈറ്റേഴ്സ് ഫോറത്തിന്റെ ചര്‍ച്ചാ സമ്മേളനങ്ങള്‍ വളരെ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാണെന്ന് അഭിപ്രായപ്പെട്ടു. ഏപ്രില്‍ 18 മുതല്‍ മേയ് 2 വരെ ഹ്യൂസ്റ്റനിലെ ഹിന്ദുസൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുംഭമേള ആഘോഷങ്ങളിലേക്ക് ഏവരേയും അദ്ദേഹം ക്ഷണിച്ചു.
യോഗം കേരളാ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റേയും, കേരളത്തിന്റെ ഒരു ബൗദ്ധിക ശബ്ദവും ഇന്ത്യന്‍ വിദേശകാര്യ തന്ത്രജ്ഞനുമായ പ്രൊഫസര്‍ നയിനാന്‍ കോശിയുടേയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്നുള്ള ചര്‍ച്ചാ സമ്മേളനത്തിന്റെ മോഡറേറ്ററായി ജോസഫ് തച്ചാറ പ്രവര്‍ത്തിച്ചു. ടി.ജെ. ഫിലിപ്പ് ഭൂരിപക്ഷത്തിന്റെ ശാസ്ത്രപ്രതിസന്ധികള് എന്ന വിഷയത്തെ ആധാരമാക്കി പഠനപ്രബന്ധം അവതരിപ്പിച്ചു. സമയം, ജീവന്റെ ഉല്‍പ്പത്തി തുടങ്ങിയ സങ്കീര്‍ണ്ണങ്ങളായ വിഷയങ്ങള്‍ ടി.ജെ. ഫിലിപ്പ് എന്ന അധ്യാപകന്റെ കൈകളില്‍ അനായാസമായി അമ്മാനമാടപ്പെട്ടു.
പ്രപഞ്ചത്തിന് ഏതെങ്കിലും മുന്‍നിശ്ചിത ക്രമമുണ്ടെന്ന മതസങ്കല്‍പ്പത്തെ അദ്ദേഹം നിരാകരിച്ചു. കാലം ഒരു മിഥ്യയാണ്. അതിന് ഉപോല്‍ബലകമായി അനേകം പണ്ഡിതരേയും ശാസ്ത്രജ്ഞരേയും അദ്ദേഹം ഉദ്ധരിച്ചു. ദൈവകണിക എന്നത് ദൈവത്തിന്റെ അംശമല്ലെന്നും, ദൈവത്തിന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ജീവികളുടെ ശരീരത്തിലെ അവയവങ്ങളുടെ ക്രമീകരണങ്ങളിലും ദൈവീക ഇടപെടലുകള്‍ ഉണ്ടായിട്ടില്ലത്രെ. അത് പരിണാമദശയില്‍ സംഭവിച്ചതു മാത്രമാണെന്ന് ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജയിംസ് തുണ്ടത്തില്‍, ജോണ്‍ മാത്യു, ദേവരാജ് കുറുപ്പ് കാരാവള്ളില്‍, അതുല്‍ കൃഷ്ണ, ബോബി മാത്യു, ജോസഫ് മണ്ടപം, ശശിധരന് നായര്‍, പീറ്റര്‍ ജി. പൗലോസ്, മാത്യു മത്തായി, ഈശൊ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി മാത്യു മത്തായി നന്ദിപ്രസംഗം നടത്തി.
Comments