ബാള്‍ട്ടിമോര്‍. ഒരു സുദീര്‍ഘ പ്രസംഗത്തേക്കളും മനുഷ്യ മനസ്സുകളുമായി സംവേദിക്കുവാന്‍ ഒരു ചെറു ചിത്രത്തിനാകും. നിരീഷകന്റെ ഭാവന ചിറകു വിടര്‍ത്തി അവനെ വ്യത്യസ്ത ബൌദ്ധികതലത്തിലെത്തിക്കാന് ചിത്രം വലിയ ഒരു ആയുധം തന്നെയാണ്. ഭാരതീയ കലകളേയും സാഹിത്യത്തെയും സംസ്കൃതിയേയും പരിരക്ഷിക്കുക, സംസ്കരണം ചെയ്യുക എന്ന വലിയ ദൌത്യവുമായാണു ഫോമാ-കെ എ ജി ഡബ്ളിയൂവിന്റെ സഹകരണത്തില്‍ തലസ്ഥാന നഗരിയില്‍ അരങ്ങേറുവാന്‍ പോകുന്ന ടാലെന്റ്റ് ടൈം. ഈ സംരംഭത്തിലൂടെ സാംസ്കാരിക പൈതൃകത്തെ ആശ്ളേഷിക്കുവാന്‍ വരും തലമുറയെ പ്രപ്തരാക്കുകയാണ് ലക്ഷ്യം.
വൈവിദ്ധ്യമാര്‍ന്ന മത്സര പരമ്പരകളാണ് യുവജനങ്ങളെ കാത്തിരിക്കുന്നതെന്ന് ടാലന്റ് ടൈംമിന്റെ സംഘാടകര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ക്കും ഇത് വേറിട്ടൊരു അനുഭവമാവും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥികളെ സീകരിക്കാനായി ബാള്‍ട്ടിമോര്‍,വാഷിംഗ്റ്റണ്‍, വെര്‍ജീനിയ നിവാസികള്‍ കാത്തിരിക്കുകയാണ്.
തലസ്ഥാന നഗരിയുടെ വിസ്മയ വ്യത്യസ്ത കാഴ്ചകളും ചരിത്രമുറങ്ങുന്ന ബാള്‍ട്ടിമോര്‍, വെര്‍ജീനിയ വിഭാഗങ്ങളും ടാലന്റ് ടൈമിലൂടെ കാണികള്‍ക്കായി വിരുന്നൊരുക്കുകയാണ്.
വാര്‍ത്ത. മോഹന്‍ മാവുങ്കല്‍
Comments