ജി .കാര്‍ത്തികേയന്റെ വിയോഗത്തില്‍ ബ്രാംപ്റ്റന്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി
Text Size
Story Dated: Monday, March 16, 2015 10:04 hrs UTC
ജയ് പിള്ള
ബ്രാംപ്റ്റന്‍ :മുതിര്‍ന്ന കോണ്ഗ്രെസ്സ് നേതാവും,നിയമസഭാ സ്പീകരും ആയിരുന്ന ശ്രീ.ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ബ്രാംപ്റ്റന്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി .കഴിഞ്ഞ ദിവസം സമാജം പ്രസിഡന്റ് ശ്രീ.കുര്യന് പ്രകാനത്തിന്റെ അധ്യക്ഷതയില്‍ വിളിച്ചു കൂട്ടിയ അടിയന്തിര യൊഗത്തില് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയ കക്ഷി ഭേദമന്യേ ഏവര്‍കും പ്രിയപ്പെട്ടവന് ആയിരുന്നു ശ്രീ.ജി കാര്ത്തികേയന് എന്ന് ശ്രീ.കുര്യന് തന്റെ അനുശോചന സന്ദേശതില് രേഖപ്പെടുത്തുകയുണ്ടായി . കെ എസ യു .യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ശ്രീ.കാര്ത്തികേയന് പിന്നീട് കേരള രാഷ്ട്രീയത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയായി മാറുക ആയിരുന്നു.
ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങിയിരുന്ന ശ്രീ.കാര്‍ത്തികേയന്റെ വിയോഗം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെന്ന പോലെ കേരള ജനതക്കും തീരാനഷ്ടമാണെന്ന് സെക്രടറി ശ്രീ.ഗോപകുമാറും ,മറ്റു കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു.
Comments