മൂര്‍ തിയോളജിക്കല്‍ സെമിനാരി (ഓസ്ട്രേലിയ) യൂണിയന് തിയോളജിക്കല്‍ സെമിനാരി (ന്യൂയോര്‍ക്ക്) ബോസ്റ്റന് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് തിയോളജി എന്നിവിടങ്ങളില്‍ നിന്നും ബൈബിള്‍ പഠനത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ച കോര്‍ എപ്പിസ്കോപ്പാ പ്രഗത്ഭ പ്രാസംഗീകനും ബൈബിള്‍ പണ്ഡിതനുമാണ്. ഫ്ളോറിഡാ സെന്റ് ജോര്‍ജ് ക്നാനായ ചര്‍ച്ചില്‍(താമ്പ) വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ. എബ്രഹാം തോമസ് നോര്‍ത്ത് അമേരിക്കാ ക്നാനായ കമ്മ്യൂണിറ്റി അഡ്മിനിട്രേറ്ററായി 1989 മുതല്‍ 1999 വരെ സ്തുത്യര്‍ഹ സേവനമാണ് നടത്തിയിട്ടുളളത്.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും മാര്‍ച്ച് 24 ന് നടക്കുന്ന പ്രാര്‍ഥനയില്‍ അവസരമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രാര്‍ഥനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഫോണ്‍ ലൈന്‍ സൗജന്യമായി ഉപയോഗിക്കാം. 1-605-562-3140 എന്ന ഫോണ്‍ നമ്പര്‍ ഡയല് ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിച്ചാല്‍ മതി. മാര്‍ച്ച് 24 ചൊവ്വാഴ്ച്ച ന്യുയോര്‍ക്ക് സമയം 7 മുതല്‍ ഒമ്പതു വരെയാണ് സമയം
.കൂടുതല്‍ വിവരങ്ങള്‍ക്ക് : (കോര്‍ഡിനേറ്റര്‍) സി. വി. ശാമുവേല്‍ : 586 216 0602
Comments