മലങ്കര മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2015 ജൂലൈ 2 മുതല്‍ 5 വരെ തീയതികളില്‍ കണക്ടിക്കട്ട് ഹില്‍ട്ടണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ വെച്ച് നടത്തപ്പെടും. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ഇരുനൂറ്റിഅമ്പതിലധികം കുടംബങ്ങള്‍ സംബന്ധിക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമാ മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, പ്രശസ്ത വേദപണ്ഡിതന് റവ.ഡോ. ഷാം പി. തോമസ് (ബാംഗ്ലൂര്‍) എന്നിവര്‍ പ്രധാന അതിഥികളായി പങ്കെടുക്കും. ഇവരെ കൂടാതെ സമൂഹ്യ-മതമേഖലകളില്‍ നിന്നുമുള്ള നിരവധിയാളുകളുടെ ക്ലാസുകള്‍, സെമിനാര്‍ എന്നിവയുണ്ടായിരിക്കും. യുവതീ-യുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക കൂടിവരവുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അഭിവന്ദ്യ ഭദ്രാസന എപ്പിസ്കോപ്പ രക്ഷാധികാരിയും, നോര്‍ത്ത് - ഈസ്റ്റ് റീജിയന് ഇടവകകളിലെ വൈദീകരും, അത്മായ നേതാക്കളും ഉള്‍പ്പെടുന്ന ജനറല്‍ കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഭദ്രാസന വൈദീക കുടുംബ സമ്മേളനം, ഭദ്രാസന അസംബ്ലി മീറ്റിംഗ് ജൂണ്‍ 30, ജൂലൈ 1,2 തീയതികളില്‍ ന്യൂയോര്‍ക്ക്, സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയില്‍ വെച്ച് നടത്തപ്പെടുന്നു. കോണ്‍ഫറന്‍സ് വെബ്സൈറ്റ്: www.mtcf2015.org
Comments