ന്യൂജഴ്സി. അക്കര കാഴ്ചകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഫാദര്‍ ജോസഫ് മാത്യു കുറ്റോലമഠം (61) വിമാന യാത്രയ്ക്കിടെ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ന്യൂഒര്ലിയന്സില് നിന്ന് പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഷാര്‍ലറ്റിലേക്കു മടങ്ങവേയാണ് ഹൃദയാഘാതമുണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കാനാണ് ഒാര്ലിയന്സില് പോയത്. അക്കരകാഴ്ചകള്‍ സംവിധാനം ചെയ്ത അബി വര്‍ഗീസ് ആണ് സിനിമയുടെ സംവിധായകന്. കഴിഞ്ഞ ഒക്ടോബറില്‍ ന്യൂജഴ്സിയില്‍ ഫൈന്‍ ആര്‍ട്സ് മലയാളം തിയ്യേറ്റര്‍ അവതരിപ്പിച്ച മഴവില്ല് പൂക്കുന്ന ആകാശം എന്ന നാടകത്തിന്റെ പ്രൊഡ്യൂസറായും ഫൈന്‍ ആര്‍ട്സ് മുന്‍ പ്രസിഡന്റ് കൂടിയായ ജോസഫ് മാത്യൂ കുറ്റോലമഠം പ്രവര്‍ത്തിച്ചിരുന്നു. ന്യൂജഴ്സില്‍ ഫൈന്‍ ആര്‍ട്സിലെ നാടകങ്ങളിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വരുന്ന ഏപ്രില്‍ 11ന് അറ്റ്ലാന്റയില്‍ ഫൈന്‍ ആട്സ് അവതരിപ്പിക്കുന്ന പഞ്ചനക്ഷത്ര സ്വപ്നം എന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടാനിരിക്കെയാണ് അന്ത്യമുണ്ടായത്.
വെസ്റ്റ് നയാക്ക് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമായിരുന്നു. നിര്യാണ വാര്‍ത്തയറിഞ്ഞു സിറിയന്‍ ഓര്úത്തഡോക്സ് സഭാ അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര് തീത്തോസ്, സിറിയന്‍ ഓര്‍ത്തഡോക്സ് സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോര് തുടങ്ങിയവര്‍ വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി. ജോസഫ് മാത്യുവിന്റെ മരണം കലാരംഗത്തുള്ളവരെയും ബന്ധുമിത്രാദികളെയും ദു:ഖത്തിലാഴ്ത്തി. പ്രിയ സഹ പ്രവര്‍ത്തകന്റെ വേര്‍പാട് അക്കരെകാഴ്ചകളിലെയും നാടക രംഗത്തെയും സഹപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ന്യൂയോര്‍ക്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം പാപ്പനംകോട് കുറ്റോലമഠം പരേതരായ റവ. ഫാ. കെ സി മാത്യുസിന്റെയും ശോശാമ്മ മാത്യൂസിന്റെയും എട്ടുമക്കളില്‍ ഏഴാമന്. 1991ല്‍ അമേരിക്കയിലെത്തി. കൂടല്‍ പള്ളിവടക്കേതില്‍ കുടുംബാംഗം തങ്കമണി ജോസഫ് (ആര് എന്‍ ഹാക്കന്‍സാക്ക് മെഡിക്കല്‍ സെന്റര്‍, ന്യൂജഴ്സി) ആണ് ഭാര്യ. നിഷ ജോസഫ് (ബെഗന്സ് പ്രോമിസ്, റോഷല്‍ പാര്‍ക്ക് ന്യൂയോര്‍ക്ക്), നോവാ ജോസഫ് (ക്വസ്റ്റ് ഗ്രൂപ്പ്, ന്യൂയോര്‍ക്ക്) എന്നിവരാണു മക്കള്‍. പരേതനായ മാത്യു ജേക്കബ്(കേരള സ്റ്റേറ്റ് ഹൌസിങ് ബോര്‍ഡ്) കെ എം മാത്യു (റിട്ട. ആര്‍മി), റിട്ട. കമാന്‍ഡര്‍ കെ എം തോമസ്, കെ ഏബ്രഹാം (റിട്ട. ശാസ്ത്രജ്ഞന്, സി റ്റി സി ആര് ഐ), സൂസി മാത്യു (തിരുവനന്തപുരം), ആനി സൈമണ്‍(ഹാര്‍ട്ട്ഫോര്‍ഡ്, കണക്ടിക്കട്ട്), മറിയാമ്മ രാജു(റാന്നി), സാറാമ്മ രാജു(റിട്ട. എഞ്ചിനിയറിങ് കോളജ് പ്രൊഫസര്‍)
Comments