ജനുവരി 18-ന് സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് സാം കോടിയാട്ട് കോശി (പ്രസിഡന്റ്), സണ്ണി കോന്നിയൂര്‍ (വൈസ് പ്രസിഡന്റ്), റോഷന് മാമ്മന്‍ (സെക്രട്ടറി), ജോര്‍ജ് പീറ്റര്‍ (ട്രഷറര്‍), ആന്റോ ജോസഫ് (ജോ. സെക്രട്ടറി) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം, ഫ്രെഡ് എഡ്വേര്‍ഡ് (കള്‍ച്ചറല്‍ പ്രോഗ്രാം), ജോസ് എബ്രഹാം (എജ്യുക്കേഷന്‍), ജമിനി തോമസ് (വിമന്‍സ് ഫോറം), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (ഓണാഘോഷം), സാബു എഡ്വേര്‍ഡ് (സ്പോര്‍ട്സ്-പിക്നിക്), ഷാജി എഡ്വേര്‍ഡ് (ക്രൂസ് ട്രിപ്പ്), തോമസ് തോമസ് പാലത്തറ (പബ്ലിക് റിലേഷന്‍സ്), സജിത്ത് കുമാര്‍ നായര്‍, ജേക്കബ് മാത്യു, തിരുവല്ലാ ബേബി, സദാശിവന് നായര്‍, ജോസ് വര്‍ഗീസ്, കോശി പണിക്കര്‍, അലക്സ് വലിയവീടന്‍, ബോണിഫേസ് ജോര്‍ജ്, വര്‍ഗീസ് സി. വര്‍ഗീസ്, എസ്.എസ്. പ്രകാശ് എക്സ് ഒഫീഷ്യോ എന്നിവര്‍ ഉള്‍പ്പെട്ട 22 പേരാണ് പുതിയ ഭരണസമിതിയംഗങ്ങള്‍. സ്കറിയാ ഉമ്മനെ 2015-ലെ ഓഡിറ്റര്‍ ആയി തിരഞ്ഞെടുത്തു.
മൂന്ന് ദശാബ്ദത്തിലേറെ പിന്നിട്ടുകഴിഞ്ഞ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന് മലയാളി സമൂഹത്തിന്റെ നന്മയും ഐക്യവും ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവിനുള്ളില്‍ ചെയ്തുതീര്‍ത്തിട്ടുള്ളത്. യുവതലമുറയുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കുമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും അവയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സാം കോശി പ്രഖ്യാപിച്ചു.
Comments