ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ ടീം ക്രിക്കറ്റ് ചാമ്പ്യന്‍സ്
Text Size
Story Dated: Wednesday, March 18, 2015 11:09 hrs UTC
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ എക്യൂമിനിക്കല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 15ന് നടന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ടീമും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.പെര്ലാന്റിലെ ഷാഡൊ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്(ഹൂസ്റ്റണ്‍), സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രില്‍, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് മേരീസ് സിറിയല്‍ ഓര്‍ത്തഡോക്സ് എന്നീ ഇടവകകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് പങ്കെടുത്തത്.
എബി മാത്യുവിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഹൂസ്റ്റന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രിക്കറ്റ് മത്സരം കാണുന്നതിന് നിരവധിപേര്‍ ഗ്രൗണ്ടില്‍ എത്തിചേര്‍ന്നിരുന്നു.>ക്രിക്കറ്റ് മത്സരത്തില്‍ വിജയിച്ച ടീമിനു വേണ്ടി നാലു വിക്കറ്റുകള്‍ വീഴ്ത്തി ബ്ലസ്സന് അബ്രഹാം മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.ഹൂസ്റ്റണ്‍ മാര്‍ത്തോമാ ചര്‍ച്ച് യൂത്ത് ചാപ്ളയ്ന്‍ റവ.റോയ് എബ്രഹാം തോമസ്, റവ.കെ.ബി.കുരുവിള(ഹൂസ്റ്റണ്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി) എന്നിവരുടെ സാന്നിധ്യം കളിക്കാര്‍ക്ക് കൂടുതല്‍ ഉത്തേജനമേകി.
Comments