ബാൾട്ടിമോർ: ഒരു നല്ല ചലച്ചിത്രം അഭ്രപാളികളിൽ എഴുതുന്ന ഒരു സുന്ദര കവിതയാണ്. അനുവാചകനു ആവോളം ആസ്വദിക്കുവാനുള്ള വിവിധ വിഭവങ്ങൾ ഒരു നല്ല ചലച്ചിത്രത്തിനുണ്ടാകും. ജാതി മത ഭാഷാ പ്രായ ഭേതമെന്യേ ഏവർക്കും സംതൃപ്ത്തിയേകുന്ന ഒരു നിറക്കൂട്ട്. സപ്തസ്വരങ്ങൾക്കും, കാമ, ക്രോധ, മദ, മാത്സര്യങ്ങളടങ്ങുന്ന എല്ലാ വികാരങ്ങൾക്കും നിറഞ്ഞാടാനൊരു വേദി. അമേരിക്കയിലെ മുതിർന്ന തലമുറയ്ക്ക് അവരുടെ ചലച്ചിത്ര സർഗ്ഗാത്മകത വർധിപ്പിക്കാനും, ഇളം തലമുറയെ ആസ്വാദന പ്രവീണരാക്കനുമായി ഫോമാ-കെ എ ജി ഡബ്ലിയൂ സഖ്യം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സംരംഭമാണ് റീൽ-ഡീൽ. 8 മുതൽ 10 മിനിട്ട് വരെ നീളുന്ന ഹൃസ്വ ചലച്ചിത്രങ്ങളുടെ ഒരു മത്സരമാണ്, റീൽ-ഡീൽ.
മാർച്ച് 28, ഏപ്രിൽ 18 തീയതികളിൽ നടക്കുന്ന ടാലന്റ് ടൈമിൽ ഈ ചലച്ചിത്ര പ്രവർത്തകർക്ക് പങ്കെടുക്കാതെ തന്നെ യൂട്യൂബ് വഴി ഈ മത്സരത്തിൽ പങ്കാളികളാകാം. മത്സരത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2015 ഏപ്രിൽ 6 ആണ്. വളരെ വർണ്ണ ശബളമായ ഒരു പ്രത്യേക ചടങ്ങിൽ വച്ചു ഏറ്റവും നല്ല ചലച്ചിത്രം,അഭിനേത്രി, അഭിനേതാവ്, കഥ, സംവിധായകാൻ, ഛായാഗ്രാഹകൻ, ചിത്ര സംയോജകൻ എന്നിവർക്ക് പുരസ്കാരങ്ങൾ നല്കി ആദരിക്കും. എല്ലാ മത്സരാർത്ഥികളും അവരവരുടെ പേരു, മേൽവിലാസം, ഏറ്റവും പുതിയ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും, നിയമാവലികൾക്കും ദയവായി സന്ദർശിക്കുക www.fomaa.com www.kagw.com
മോഹൻ മാവുങ്കൽ
ഫോമാ ന്യൂസ് ടീം
Comments