തോമസ് കൂവള്ളൂര്‍
ജസ്റ്റീസ് ഫോര്‍ ഓള് എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വര്‍ഷമായി എല്‍.എസ്.ഡി. കഴിച്ച് കടലില്‍ മുങ്ങിപ്പോയി എന്ന് കരുതിയിരുന്ന റെനിജോസ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളത് ഒരു സന്തോഷകരമായ വാര്‍ത്തയാണ്. ബേ കൗണ്ടി ഷെറീഫിന്റെ പരിമിതികള്‍മൂലം അനങ്ങാതിരിക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താന്‍ വാസ്തവത്തില്‍ മലയാളി സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളിലാണ്. റെനി ജോസിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ സഹായം ലഭിച്ചാലും അത് വലിയൊരു അനുഗ്രഹമായിരിക്കും. ക്രിസ്ത്യാനികളെല്ലാം പുതിയൊരു ഉയിര്‍പ്പിനു വേണ്ടി നോമ്പുനോക്കുന്ന ഈ അവസരത്തില്‍ കാണാതായ റെനിയെ കണ്ടുകിട്ടുന്നതിനുവേണ്ടി അല്പനേരം മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഫലം ഉണ്ടാകാതിരിക്കുകയില്ല. കാണാതായ റെനിയെ കണ്ടെത്താന്‍ എഫ്.ബി.ഐ.എ. ഇടപെടുത്താന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് നിമിഷനേരം കൊണ്ട് സത്യം പുറത്തു കൊണ്ടുവരുന്നതിനും സാധിക്കും. ഇതിനുവേണ്ടി ആല്‍ബനിയിലെ ഫെഡറല്‍ ബില്‍ഡിങ്ങിന്റെ മുമ്പില്‍ ഏപ്രില്മാസത്തിന്റെ അവസാനത്തോടെ ഒരു പ്രതിഷേധപ്രകടനം നടത്തുന്ന കാര്യവും ജെ.എഫ്.എ. ആലോചിച്ചുവരുന്നു. ഇക്കാര്യം വിജയിക്കണമെങ്കില്‍ എല്ലാ സാമൂഹ്യ-രാഷ്ട്രീയ- മത സംഘടനകളുടെയും നല്ലവരായ ആള്‍ക്കാരുടെയും സഹായം കൂടിയേ തീരൂ എന്നുള്ള കാര്യത്തില്‍ സംശയമില്ല.
റെനിക്കും, റെനിയുടെ മാതാപിതാക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എത്രയും വേഗം നീതി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
http://www.wjhg.com/home/headlines/Honk-for-Reny-Aims-to-Keep-Reny-Joses-Disappearance-in-the-Public-Eye-296381911
http://www.wjhg.com/home/headlines/Honk-for-Reny-Aims-to-Keep-Reny-Joses-Disappearance-in-the-Public-Eye-296381911
http://www.newsherald.com/news/crime-public-safety/guardian-angels-join-family-in-remembering-reny-1.451301
Comments