ഹൂസ്റ്റണ്‍: ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടലില്‍ വെച്ച് നടക്കുന്ന സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഹൂസ്റ്റണ്‍ മേഖല രജിസ്ട്രേഷന് കിക്ക്ഓഫ് ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് മാര്‍ച്ച് 15-ന് നടന്നു. നിരവധി കുടുംബങ്ങള്‍ രജിസ്ട്രേഷന് നടത്തിയ കിക്ക് ഓഫ് വന്‍ വിജയമായിരുന്നു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി വെരി റവ. ഗീവര്‍ഗീസ് അരൂപാല കോര്‍എപ്പിസ്കോപ്പ, ഡാളസ് സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത് മാത്യു എന്നിവര്‍ പങ്കെടുത്തു.
Comments