സോയ നായര്
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ നേത്യത്വത്തിൽ 2014 ഇൽ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോശങ്കരത്തിൽ അനുസ്മരണവും ( കവിതഥ 2015) ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ
MAP ICC,7733 Castor Avenue,
Philadelphia, PA 19152 യിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.സാഹിത്യപ്രതിഭകളുടെയും സാഹിത്യസ്നേഹികളുടെയും ഈ കൂട്ടായ്മയിൽ യൂണിവേർസ്സിറ്റി പ്രൊഫസ്സർ, ശാസ്ത്രജ്ഞൻ, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തിയാർജജിച്ച ഡോ. ജോയ്. ടി.കുഞ്ഞാപ്പു "മലയാളം,എന്റെ മാതൃഭാഷ --- നിങ്ങളുടെയും"എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതാണു. അതിനെത്തുടർന്ന് കവിയരങ്ങും, കഥയരങ്ങും ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വിലയിരുത്തുന്നതിനും, ആ സൃഷ്ടികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി അന്നേ ദിവസം കവിതകളും, കഥകളും അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ ദയവായി താഴെ പറയുന്ന ഇമെയിൽ ഐഡിയിലേക്ക് മാർച്ച് 31 നകം സ്യഷ്ടികൾ അയച്ചു തരിക. ഈ സാഹിത്യകൂട്ടായ്മയിലേക്ക് ട്രൈ സ്റ്റേറ്റ് ഏരിയായിൽ ഉള്ള എല്ലാ സാഹിത്യപ്രതിഭകളെയും, മലയാളഭാഷാസ്നേഹികളെയുംസ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരിൽ വിളിക്കുക.
Siju John 267 496 2080
Johnson Mathew
Sobby Itty
Comments