ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നിര്യാതനായ അഞ്ചേരില്‍ (ആനപ്രമ്പാല്‍, എടത്വ) എ.വി. തോമസിന്റെ സംസ്കാരം മാര്‍ച്ച് 27-ന് വെള്ളിയാഴ്ച നടക്കും. പരേതരായ ഈപ്പന് വര്‍ഗീസിന്റേയും ശോശാമ്മ വര്‍ഗീസിന്റേയും പുത്രനാണ്. ഭാര്യ പൊന്നമ്മ തോമസ്. മക്കള്‍: സുനിത (കുവൈറ്റ്), സുജ, സുബി, സിബി (മൂവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: കൊച്ചുമോന്, സന്തോഷ്, ലീന, ലിന്‍സ. കൊച്ചുമക്കള്‍: സുജിത്, ഷിലു, സ്റ്റെഫി, സാറാ, സ്റ്റാന്‍ലി, സ്റ്റീവന്‍, പ്രഷ്യസ്.
സഹോദരങ്ങള്‍: സാറാമ്മ ചെറിയാന് (കാരയ്ക്കല്‍), തങ്കമ്മ ചെറിയാന് (കരുവാറ്റ), എ.വി. വര്‍ഗീസ് - അമ്മിണി വര്‍ഗീസ് (ന്യൂയോര്‍ക്ക്), മാത്യു ഏബ്രഹാം (വത്സന്)- അന്നമ്മ മാത്യു (ചിന്നമ്മ, ന്യൂയോര്‍ക്ക്), എ.വി. ജോര്‍ജ്- എത്സമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്). പൊതുദര്‍ശനം മാര്‍ച്ച് 22-ന് ഞായറാഴ്ച വൈകുന്നേരം 3 മണി മുതല്‍ വൈകിട്ട് 9 വരെ യോങ്കേഴ്സ് ഫ്ളിന്‍ മെമ്മോറിയല്‍ ഹോമില്‍ (1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10710) വെച്ച് നടത്തപ്പെടും.
സംസ്കാരം മാര്‍ച്ച് 27-ന് രാവിലെ 11.30-ന് ആനപ്രമ്പാല്‍ മാര്‍ത്തോമാ പള്ളിയില്‍ (എടത്വ) നടക്കും.
Comments