ന്യൂയോര്‍ക്ക്: ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പീഢാനുഭവ വാരാചരണവും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തെയോദിയോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടത്തും. മാര്‍ച്ച് 28-ന് ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ധ്യാനയോഗവും, വൈകിട്ട് വിശുദ്ധ കുമ്പസാരവും, സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
മാര്‍ച്ച് 29-ന് ഞായറാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാര്ത്ഥനയോടെയ ഹോശാന ശുശ്രൂഷകളും വിശുദ്ധ കുമ്പസാരവും തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് ഹാശാ ആഴ്ചയിലെ സന്ധ്യാപ്രാര്‍ത്ഥനയും നടത്തും. മാര്‍ച്ച് 30,31 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് 7.15-ന് മാര്‍ തെയോദിയോസിന്റെ ധ്യാന പ്രസംഗവും ഉണ്ടായിരിക്കും.
ഏപ്രില്‍ 1-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് 7.15-ന് വിശുദ്ധ കുര്‍ബാനയും പെസഹാ ശുശ്രൂഷകളും നടക്കും.
ഏപ്രില്‍ 2-ന് വ്യാഴാഴ്ച 6 മണിക്കുള്ള സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം 7.15-ന് മാര്‍ തെയോദിയാസ് മെത്രാപ്പോലീത്ത കാല്‍കഴുകള്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
ഏപ്രില്‍ 3-ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ദുഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30-ന് കഞ്ഞിവിളമ്പോടെ സമാപിക്കും. തുടര്‍ന്ന് 4.30-ന് സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
ഏപ്രില്‍ 4-ന് ശനിയാഴ്ച രാവിലെ 9.30-ന് പ്രഭാത പ്രാര്‍ത്ഥനയും കുര്‍ബാനയും, ഏപ്രില്‍ 5-ന് ഞായറാഴ്ച രാവിലെ 7.30-ന് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും ഉച്ചയ്ക്ക് 12 മണിക്ക് ഈസ്റ്റര്‍ സദ്യയോടെ പരിപാടികള്‍ പര്യവസാനിക്കും.
കാല്‍കഴുകള്‍ ശുശ്രൂഷകളിലും, ഹാശാ ആഴ്ച ആചരണങ്ങളിലും വന്ന് സംബന്ധിക്കാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി വികാരി വെരി. റവ.ഡോ. പി.എസ് സാമുവേല്‍ കോര്‍എപ്പിസ്കോപ്പ , അസിസ്റ്റന്റ് വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് (914 413 9300) എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു മാത്തന് (സെക്രട്ടറി) 516 724 3304, ജോണ്‍ തോമസ് (ട്രഷറര്‍) 516 236 8509. തോമസ് ചാക്കോ (ട്രഷറര്‍) 516 770 1643.
Comments