ഡിട്രോയ്റ്റ്: എന്നും വ്യത്യസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിക്കുന്ന മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫണ്ട് റേയ്സിംഗ് പരിപാടിയായ സോളിഡ് ഫ്യൂഷന്‍ റ്റെമ്പ്റ്റേഷന് 2015ന്റെ ടിക്കറ്റ് വില്പന ഏകദേശം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. ഡിട്രോയ്റ്റിന്റെ കിഴക്കും പടിഞ്ഞാറും താമസിക്കുന്ന സംഘടനയിലെ അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. കിഴക്കെക്കരകാരുടെ നേതാവു നോബിള്‍ തോമസും പടിഞ്ഞാറെക്കരകാരുടെ നേതാവ് മനോജ് ജേയ്ജിയുമാണ്.
2015 ഏപ്രില്‍ 25ആം തീയതി ഹെന്റി ഫോര്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ വച്ചു നടത്തപ്പെടുന്ന പരിപാടിയില്‍, പ്രശസ്ത പിന്നണി ഗായികയായ റിമ്മി ടോമിയും പ്രേഷക മനസ്സുകളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രശസ്ത ഗായകന് സ്റ്റീഫന്‍ ദേവസ്സിയും സംഘവും ഫ്യൂഷന്‍ ഗാനമേളയാണു അവതരിപ്പിക്കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന തുക അമേരിക്കയിലെയും നാട്ടിലെയും ചാരിറ്റി പ്രവര്‍ത്തനങ്ങളോടൊപ്പം അമേരിക്കയിലെ മലയാളി പുതു തലമുറയ്ക്ക് കേരള സംസ്കാരം പകര്‍ന്നു നല്കുന്നതിനായും ഉപയോഗിക്കും.
ടിക്കറ്റ് വില്‍പ്പന അവസാന ഘട്ടത്തിലെത്തിയിക്കുന്ന ഈ അവസരത്തില്‍, ടിക്കറ്റ് ലഭിക്കാത്തവര്‍ എത്രെയും വേഗം സംഘാടകരുമായി ബന്ധപ്പെട്ട്, ടിക്കറ്റ് ഉറപ്പാക്കണമെന്ന് ഡി എം എ പ്രസിഡന്റ് റോജന്‍ തോമസ്, സെക്രട്ടറി ആകാശ് എബ്രഹാം, ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോജന്‍ തോമസ് 248 219 1352,
ആകാശ് എബ്രഹാം 248 470 9332,
ഷാജി തോമസ് 248 229 7746,
നോബിള്‍ തോമസ് 586 770 8959,
മനോജ് ജേയ്ജി 248 495 3798.
Comments