ഹൂസ്റ്റണ്‍ : സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തന പന്ഥാവില്‍ പ്രയാണം ചെയ്യുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ യൂത്ത് ഫെല്ലോഷിപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വീണ്ടും മാതൃകാപരമായ ചുവടുവെയ്പ്പ്. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനായ സെക്കന്‍ഡ് മൈലിന്റെ സഹകരണത്തോടെ അശരണര്‍ക്കായുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് യൂത്ത് ഫെല്ലോഷിപ്പ് നേതൃത്വം നല്കി. മാര്‍ച്ച് 21 ശനിയാഴ്ച ഓക്ക്ലേക്ക് ബാപ്റ്റിസ് ദേവാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍, നിര്‍ദ്ധനരായ നൂറു കണക്കിനാള്ക്കാര്ക്കുള്ള ഭക്ഷണ പൊതികള്‍ തയ്യാറാക്കുകയും അവ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. പ്രാദേശിക ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനം നല്കുന്ന പ്രോത്സാഹനം സഭയിലെ വിവിധ സംഘടകള്‍ ഇപ്രകാരം ഏറ്റെടുത്ത് നടത്തുന്നത് അഭിനന്ദനാര്‍ഹമാണ്.
യുവജന യൂത്ത് ഗ്രൂപ്പിന്റെ വിജയകരമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പാസ്റ്റര്‍ പോള്‍ ഗുബര്ട്ട്, സിനി ജേക്കബ്, ജയ്സണ്‍ വര്‍ഗ്ഗീസ്, അരുണ്‍ വര്‍ഗ്ഗീസ്, ജയ്സി ജോണ്‍, ജന്നിഫര്‍ സഖറിയ, തുടങ്ങി യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളായ ഇരുപത്തഞ്ചോളം പേര് നേതൃത്വം നല്കി.ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
Comments