ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ, അമ്പതുനോയമ്പിനോടനുബന്ധിച്ച് ഇപ്രാവശ്യം മുതിർന്നവർക്കും, യുവജനങ്ങൾക്കും, കുട്ടികൾക്കും ധ്യാനം നടന്നു.
അമേരിക്കയിലുള്ള ചാവറ മിനിസ്ടിയിലെ റവ. ഫാ. ജോ പാച്ചേരിയുടെ നേത്രുത്വത്തിൽ മുതിർന്നവർക്കുള്ള ധ്യാനം നടന്നത് മാർച്ച് 18 മുതൽ 22 വരെയായിരുന്നു. സെഹിയോൻ യൂത്ത് മിനിസ്ടിയിലെ അയിനീഷ് ഫിലിപും സംഘവും ചേർന്നാണ് കുട്ടികള്‍ക്കും യുവതീ-യുവാക്കള്‍ക്കുമായുള്ള ധ്യാനം മാർച്ച് 20 മുതൽ 22 വരെ നടത്തിയത്.
എല്ലാ ധ്യാനദിവസങ്ങളിലും വചനപ്രഘോഷണം, ആരാധന, അനുരഞ്ജന ശുശ്രൂഷകള്‍, കുടുംബ നവീകരണ സന്ദേശങ്ങള്‍, ഷൈജന്‍ വടക്കൻ നയിച്ച ഗാന ശുശ്രൂഷകള്‍ എന്നിവയുണ്ടായിരുന്നു. ധ്യാനം നടക്കുമ്പോഴെല്ലാം മധ്യസ്ഥപ്രാർത്ഥനയുണ്ടായിരുന്നു
Comments