ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വികാരി റവ ഫാ. രാജു ദാനിയേല്‍, റവ.ഫാ. ലെസ്ലി പി. ചെറിയാന് (തുമ്പമണ്‍ ഭദ്രാസനം) എന്നിവര്‍ ഈവര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു. മാര്‍ച്ച് 28-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ധ്യാനവും തുടര്‍ന്ന് വി. കുമ്പസാരവും, 29-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് വി കുര്‍ബാനയും, ഓശാന ശുശ്രൂഷകളും നടത്തപ്പെടും. ഏപ്രില്‍ 1-ന് ബുധനാഴ്ച 6 മണിക്ക് പെസഹാ ശുശ്രൂഷകളും, വി. കുര്‍ബാനയും, ഏപ്രില്‍ 3-ന് 8.30-ന് ദുഖവെള്ളിയാഴ്ച ശുശ്രൂഷകളും, ഏപ്രില്‍ 4-ന് ശനിയാഴ്ച 10 മണിക്ക് വി. കുര്‍ബാനയും, ഏപ്രില്‍ 5-ന് 5 മണിക്ക് ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വി. കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.
കൂടതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ബിജി ബേബി (972 965 6599), ട്രസ്റ്റി ഷിബു മാത്യു (214 402 5420).
Comments