ന്യൂയോര്‍ക്ക്. ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ഇടവകയില്‍ കാതോലിക്കാദിനം സമുചിതമായി ആഘോഷിച്ചു മാര്‍ച്ച് 22 ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം കൂടിയ യോഗത്തില്‍ സെക്രട്ടറി കുരുവിള കോര കാതോലിക്ക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗായകസംഘം കാതോലിക്കാ മംഗളഗാനം ആലപിച്ചു. ഭദ്രാസനാംഗം അജിത് വട്ടശ്ശേരില്‍ സന്ദേശം നല്കി.
ഭദ്രാസന തലത്തില്‍ സപ്തതി കഴിഞ്ഞവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഇടവകയിലെ സീനിയേഴ്സ് പ്രവാസിഫലകം അജിത് വട്ടശ്ശേരില്‍ വിതരണം ചെയ്തു. ട്രസ്റ്റി ബിനോയ് മാത്യൂ ഈ സെഗ്മെന്റ് നയിച്ചു.
ഇടവക വികാരി ഫാ. ജോണ്‍ തോമസ് ആലുമൂട്ടില്‍ നേതൃത്വം നല്കി.
Comments