ഡാലസ്. ഒക്ടോബര്‍30, 31, നവംബര്‍1 തിയതികളില്‍ ഡാലസില്‍ വെച്ചു നടക്കുന്ന ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പത്താമതു ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ആദ്യമായി അമേരിക്കയിലും, കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികള്‍ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ലാനാ പ്രസിഡന്റ് ഷാജന് ആനിത്തോട്ടം, ജനറല്‍ സെക്രട്ടറി ജോസ് ഓച്ചിലില്‍, ട്രഷറര്‍ ജെ. മാത്യൂസ് എന്നിവര്‍ പറഞ്ഞു.
സാഹിത്യ കൃതികള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക് എഴുത്തുക്കാരുടെ ചെറുകഥ, കവിത, ലേഖനം തുടങ്ങിയവ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31ന് അവസാനിക്കും. സാഹിത്യ സൃഷ്ടികള്‍ അയയ്ക്കാന്‍ ഇനിയും താല്പര്യമുള്ളവര് എത്രയും വേഗം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനനി പത്രാധിപര്‍ ജെ മാത്യൂസിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജന് ആനിത്തോട്ടം-847 322 1181
ജോസ് ഓച്ചാലില്‍-469 363 5642
ജെ. മാത്യൂസ്-914 693 6337
Comments