മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ യുവജനസഖ്യം വൈദീകര്‍ക്ക് യാത്ര അയപ്പ് നല്കുന്നു
Text Size
Benny Parimanam
bennyparimanam@gmail.com
Story Dated: Friday, March 27, 2015 11:55 hrs UTC
ചിക്കാഗോ : മിഡ്-വെസ്റ്റ് റീജിയന് മാര്‍ത്തോമ്മാ മാര്‍ത്തോമ്മാ യുവജനസഖ്യം. റീജിയന് പ്രസിഡന്റ് റവ.ഡാനിയേല്‍ തോമസ്, ഭദ്രാസന യുവജന സഖ്യം വൈ.പ്രസിഡന്റ് റവ.ഷാജി തോമസ് എന്നിവര്‍ക്ക് സമുചിതമായി യാത്രയയപ്പ് നല്കുന്നു. മാര്‍ച്ച് 28ന് ശനിയാഴ്ച ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് 6.30 PM ന് യാത്രയയപ്പ് സമ്മേളനം ആരംഭിക്കും. മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സഭയുടെ ക്രമീകരണം അനുസരിച്ച് സ്ഥലം മാറിപ്പോകുന്ന വേളയില്‍ മിഡ്-വെസ്റ്റ് റീജിയന് യുവജനസഖ്യം ഡാനിയേല്‍ തോമസ് അച്ചനും, ഷാജി തോമസ് അച്ചനും കഴിഞ്ഞ നാളുകളില്‍ ചെയ്ത സേവനങ്ങള്‍ക്ക് നന്ദി കരേറ്റുകയും സ്നേഹനിര്ഭരമായി യാത്രാ മംഗങ്ങള്‍ നേരുകയും ചെയ്യും. മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് അഭി.ജോസപ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ഈ സമ്മേളനത്തില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും. ഈ മീറ്റിംഗിലേക്ക് എല്ലാ സഖ്യം സ്നേഹിതരെയും സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലീബോയ് തോപ്പില്‍(വൈ.പ്രസിഡന്റ്): (224) 381-9484
ജേക്കബ് തോമസ്(ട്രഷറര്‍): (248)860 - 5523
Comments