അലന് ചെന്നിത്തല
ഡിട്രോയിറ്റ്: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ വിശുദ്ധ വാരത്തോടനുബന്ധിച്ച് ഹോശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ നേതൃത്വം നല്‍കും. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്വെസ്റ്റ് റീജിയന് ഉള്‍പ്പെടുന്ന മിനിയാപ്പോളിസ് പ്രെയര്‍ ഫെല്ലോഷിപ്പില്‍ മാര്‍ച്ച് 27-നും, ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍ മാര്‍ച്ച് 28നും മാര്‍ തിയഡോഷ്യസ് നേതൃത്വം നല്‍കും. ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയുടെ പാരീഷ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും 14 കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കുകയും ചെയ്യും. ആള്‍ട്ടര്‍ ബോയ്സ് കവനന്റ് ഗേള്‍സിന്റെ സമര്‍പ്പണ ശുശ്രൂഷയും നടക്കും.
Comments