പാറ്റേഴ്സണ്‍, ന്യൂജേഴ്സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ സമയ വിവരം താഴെ പറയും വിധം ആചരിക്കുന്നു. മാര്‍ച്ച് 29, ഓശാന ഞായര്‍: രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയും. അഭി. ബിഷപ് ജോയി ആലപ്പാട്ട് മുഖ്യ കാര്മികന്. ഏപ്രില്‍ 2, പെസഹ വ്യാഴം: വൈകുന്നേരം 7 മണി മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാനയുടെ പ്രദക്ഷിണം, ആരാധന. തുടര്‍ന്ന് ഹാളില്‍ പെസഹ അപ്പം മുറിക്കല്‍.
ഏപ്രില്‍ 3, ദു:ഖ വെള്ളി: വൈകുന്നേരം 6:30 മുതല്‍ കര്‍ത്താവിന്റെ പീഢാനുഭവചരിത്രം, കുരിശിന്റെ വഴി, കുരിശു വണങ്ങല്‍. രാവിലെ 9 മുതല്‍ 12 മണിവരെ ചാപ്പലില്‍ പാന വായന. ഏപ്രില്‍ 4, ദു:ഖ ശനി: വൈകുന്നേരം 7 മണിമുതല്‍ പുത്തന്‍ തീയും പുത്തന്‍ വെള്ളവും വെഞ്ചരിപ്പ്, ജ്ഞാനസ്നാന വൃത നവീകരണം, തുടര്‍ന്ന് ഉയിര്പ്പിനോടനുബന്ധി ച്ചുള്ള തിരുക്കര്‍മ്മങ്ങളും ആഘോഷമായ പാട്ടു കുര്‍ബ്ബാനയും. ഏപ്രില്‍ 5, ഉയിര്‍പ്പ് ഞായര്‍: രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബ്ബാന.ദേവാലയത്തിന്റെ സെക്രട്ടറി സിറിയക്ക് കുര്യന് അറിയിച്ചതാണ്. Picture
Comments