മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഓഡിറ്റോറിയം ശിലാസ്ഥാപനം
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, April 09, 2015 11:31 hrs UTC
ഫാര്‍മേഴ്സ് ബ്രാഞ്ച്(ടെക്സസ്): ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് (ഫാര്‍മേഴ്സ് ബ്രാഞ്ച്) പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.ഏപ്രില്‍ 5 ഈസ്റ്റര്‍ ദിന വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ദേവാലയത്തില്‍ തിങ്ങിനിറഞ്ഞ സഭാ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ശിലാ വഗാവ് ശുശ്രൂഷക്ക് അഭിവന്ദ്യ മെത്രാപോലീത്താ മുഖ്യകാര്മ്മിക്ത്വം നിര്‍വ്വഹിച്ചു. ചര്‍ച്ച് ഗായക സംഘത്തിന്റെ ഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇടവക വികാരി റവ.ജോസ് സി ജോസഫ് മാത്യു മുഖ്യാതിഥിക്കും സദസ്സിനും സ്വാഗതമാശംസിച്ചു. സഭാമണ്ഡലം പ്രതിനിധി റ്റി.പി.മാത്യൂ, കമ്മറ്റി മെമ്പര്‍ എബ്രഹാം മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
ഓഡിറ്റോറിയത്തില്‍ സ്ഥാപിക്കുന്ന ഫലകത്തിന്റെ അനാച്ഛാദനകര്‍മ്മം മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഓഡിറ്റോറിയം നിര്‍മ്മാണത്തിന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടിസ്ഥാന ശില സ്ഥാപിച്ചു. നാലരമില്യണ് ചിലവ് ചെയ്ത് നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന മോഡേണ്‍ കോണ്ട്രാക്ടര് സി.ഇ.ഒ. അനില്‍ ജേക്കബ് കരാറിന്റെ പകര്‍പ്പ് ട്രസ്റ്റിമാരായ ഷാജിമാത്യു, സാം തോമസ് എന്നിവര്‍ക്ക് കൈമാറി. റവ.സജിതോമസ്, റവ.വര്‍ഗീസ് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതല്‍ ആത്മീയ പ്രഭ ചൊരിഞ്ഞു. ഇടവക ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയോടെ ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഭദ്രാസന എപ്പിസ്ക്കോപ്പാ, ഭദ്രാസന ട്രഷറര്‍ എന്നിവരുടെ പ്രോത്സാഹനം പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിന് സഹായകരമാകും. അമേരിക്കന്‍ ഭദ്രാസനത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടമായിരിക്കും ഓഡിറ്റോറിയ നിര്‍മ്മാണപൂര്‍ത്തീകരണം. ആദ്യഘട്ടം ഇത്രയും വിജയകരമായി തീര്‍ക്കുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും ബില്‍ഡിങ്ങ് കമ്മറ്റി കണ്‍വീനര്‍ തോമസ് മാത്യൂ നന്ദി പറഞ്ഞു.
Comments