ഷിക്കാഗോ: കോസ്മോപോളിറ്റന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലേലം, റമ്മി വിഭാഗങ്ങളിലുള്ള ചീട്ടുകളി മത്സരങ്ങള്‍ ഏപ്രില്‍ 18-ന് ശനിയാഴ്ച സീറോ മലബാര്‍ അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന് രാവിലെ 9 മണിക്ക് ആരംഭിക്കും. ലേലം കളിക്കാനാഗ്രഹിക്കുന്നവര് മൂന്നുപേര്‍ ഉള്‍പ്പെടുന്ന ടീമായി രജിസ്റ്റര്‍ ചെയ്യണം. ലേലം വിജയികള്‍ക്ക് റാത്തപ്പിള്ളില്‍ ഫാമിലി സ്പോണ്സര് ചെയ്യുന്ന 1001 ഡോളറിന്റെ പാരിതോഷികവും എവര്‍റോളിംഗ് ട്രോഫിയും, റണ്ണേഴ്സ് അപ്പിന് സര്‍ട്ടിഫൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സ് ഇന്ക് സ്പോണ്സര് ചെയ്യുന്ന 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും, റമ്മി ജേതാവിന് 1000 ഡോളറിന്റെ പാരിതോഷികവും ട്രോഫിയും , റണ്ണേഴ്സ് അപ്പിന് മുല്ലപ്പിള്ളില്‍ ലോ ഗ്രൂപ്പ് സ്പോണ്സര് ചെയ്യുന്ന 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും നല്‍കുന്നതാണ്. ജോബ് ഫാര്‍മേഴ്സ് ഇന്‍ഷ്വറന്‍സ്, എലൈറ്റ് കേറ്ററിംഗ്, നെല്ല് കണ്‍സള്‍ട്ടിംഗ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍. മത്സര സംബന്ധമായ വിശദ വിവരങ്ങള്‍ക്കും മൂന്‍കൂര്‍ രജിസ്ട്രേഷനും ജയിംസ് പള്ളിത്തറയില്‍ (ബോബി) 773 574 7940, ബിജോയി കാപ്പന് (630 656 7336), ബിന്‍സ് വെളിയത്തുമാലില്‍ (847 840 5372) എന്നിവരുമായോ, ക്ലബ് ഭാരവാഹികളുമായോ ബന്ധപ്പെടുക.
Comments