ഈസ്റ്റര്‍ വിശേഷങ്ങളുമായി ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Saturday, April 11, 2015 02:11 hrs UTC
ന്യൂയോര്‍ക്ക്: ലോകമെമ്പാടും യേശു ദേവന്റെ ഉയര്‍പ്പു തിരുന്നാള്‍ ആഘോഷിക്കുകയായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അമേരിക്കയിലെ വ്യത്യസ്തമായ ഈസ്റ്റര്‍ വിശേഷങ്ങളുമായി എത്തുകയാണ് മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍.അമേരിക്കയില്‍ സാധാരണക്കാരന്റെ വീട്ടിലും കൊട്ടാരത്തിലും ജാതി മത ഭേദമെന്യേ ഒരു പോലെ ഈസ്റ്റര്‍ ആഘോഷിക്കപ്പെടുന്നു. എഗ്ഗ് ഹണ്ടിങ്ങ്, എഗ്ഗ് കളറിംഗ് കൂടാതെ ഈസ്റ്റര്‍ ബണ്ണിയുടെ കൂടെ നിന്ന് ചിത്രം എടുക്കുക എന്നിവ ഈസ്റ്റര്‍ കാലത്തെ കുട്ടികളുടെ ഒരു പ്രധാന വിനോദങ്ങളാണു. മുതിര്‍ന്നവര്‍ കുടുംബാംഗങ്ങളുമായി ഒത്തുചേരുകയും, ബന്ധു മിത്രദികളെ സന്ദര്‍ശിക്കുകയും ഒത്തൊരുമിച്ചു ഈസ്റ്റര്‍ അഘോഷിക്കുകയുമാണു പതിവ്.അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, രാജ്യത്തെ കുട്ടികളുമായി കുറച്ചു സമയം എല്ലാ ഈസ്റ്റര്‍ കാലത്തും ചിലവഴിക്കുന്ന പതിവ് ഉണ്ട്. ആ മനോഹര കാഴ്ചകള്‍ ഒപ്പിയെടുത്തു ലോക മലയാളികളെ കാണിക്കുകയാണ് അമേരിക്കന്‍ കാഴ്ചകള്‍. അതോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്നുള്ള ഹിസ് വോയിസ് എന്ന കൊയര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഈസ്റ്റര്‍ ഗാനവും അമേരിക്കന്‍ കാഴ്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തിക്കും.അമേരിക്കയിലെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഏറ്റവും പ്രശസ്തമായ ഭാഗം ഈസ്റ്റര്‍ പരേഡാണു. അമേരിക്കയിലെ വിവിധ സംസ്ഥനങ്ങളില്‍ നിന്നും, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഈ പരേഡില്‍ പങ്കെടുക്കാറുണ്ട്. വളരെ വര്‍ണ്ണോജ്വലമായ ഒരു കാഴ്ചയാണിത്.
എല്ലാ ഞായറാഴ്ചയും ന്യൂയോര്‍ക്ക് സമയം (ഈ എസ് ടി) വൈകിട്ടു 8 മണിക്കാണ് ഏഷ്യാനെറ്റ് ന്യൂസില്‍ അമേരിക്കന്‍ കാഴ്ചകള്‍ സംപ്രേഷണം ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും, പ്രേഷകരുടെ അഭിപ്രായം അറിയിക്കുന്നതിനും ബന്ധപ്പെടുക:രാജു പള്ളത്ത് 732 429 9529 americankazhchakal@gmail.com
Comments