ജേക്കബ്
ന്യൂയോര്‍ക്ക് : ട്രൈസ്റ്റേറ്റിലെ ക്നാനായ വിമന്‍സ് ഫോറം പ്രസിഡന്റായി ബെറ്റി മുപ്രാപ്പിള്ളിയും, സെക്രട്ടറിയായി ജാനറ്റ് താമരത്ത്, വൈസ് പ്രസിഡന്റായി റോസമ്മ മൈക്കുഴിയില്‍, ട്രഷററായി മിനി മോള് തയ്യില്‍, ജോയന്റ് സെക്രട്ടറിയായി ബിന്ദു വലിയകല്ലുങ്കല്‍ എന്നിവര്‍ സ്ഥാനമേറ്റു എട്ട് റീജിയനുകളിലെ പ്രതിനിധികലും സ്ഥാനമേറ്റതോടെ 2015-16 ലെ വുമന്‍സ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. ഐ.കെ.സി.സി.ക്കും ക്നാനായ മിഷനുകള്‍ക്കും സഹായകമാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും വുമന്‍സ് ഫോറം മുന്‍തൂക്കം കൊടുക്കുന്നത്. വനിതകള്‍ക്കും, കുട്ടികള്‍ക്കും പ്രാധാന്യം നല്കുന്ന പരിപാടികള്‍ക്ക് എക്സിക്യൂട്ടീവ് രൂപം നല്‍കുന്നതായി ബെറ്റി മുപ്രാപ്പിള്ളി പറഞ്ഞു. മെയ് -10ന് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡെ വിപുലമായി ആഘോഷിക്കുന്നു. വിവിധ കലാപരിപാടികളും വ്യത്യസ്തമായ ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കോമ്പറ്റീഷനും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. മെയ് 10-ന് 11 മണിക്ക് പരിപാടികള്‍ ആരംഭിക്കും. എല്ലാവരെയും മദേഴ്സ് ഡെ സെലിബ്രേഷനിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതോടൊപ്പം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിച്ചു
Comments