സ ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കയിലെ മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎഎം സിസി) ഏപ്രില്‍ 26ന് ന്യൂയോര്‍ക്കില്‍ നടത്തുന്ന കുടുംബ സംഗമത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ഫോര്‍ ട്രേഡ്, കൊമേഴ്സ് ആന്‍ഡ് എഡുക്കേഷന്‍, ശ്രീ ജി. ശ്രീനിവാസ റാവു മുഖ്യാതിഥിയായിരിക്കുമെന്ന് ഐഎഎംസിസി പ്രസിഡന്റ് മാധവന് ബി.നായര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ട്രേഡ്, ബിസിനസ്, ഇമിഗ്രേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ജി. ശ്രീനിവാസ റാവുവുമായി ചര്‍ച്ച ചെയ്യാനും ഉപദേശം തേടാനുമുളള അവസരമൊരുക്കിയിട്ടുണ്ട് .
ഐഎഎംസിസിയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ് വൈറ്റ് പ്ളേന്സിലുള്ള റോയല്‍ പാലസ് ബാങ്കറ്റ് ഹാളില്‍ വൈകിട്ട് 6 ന് ആരംഭിക്കും. ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐഎഎംസിസി ഇവന്റ്റ് കോര്‍ഡിനേഷന്‍ ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. ബിസിനസ്, സാമൂഹ്യ, സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ കുടുംബ സമേതം പങ്കുചേരുന്ന ചടങ്ങില്‍ ആസ്വാദ്യകരമായ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് ഐഎഎംസിസി മുന്‍ പ്രസിഡന്റ് റോയ് എണ്ണശേരില്‍ പറഞ്ഞു. പ്രശസ്ത ഗായകനായ കെ.എല്‍.അലക്സാണ്ടര്‍ നയിക്കുന്ന ഗാനമേളയും മാജിക് ഷോയും പരിപാടികള്‍ക്ക് മാറ്റു കൂട്ടും.
നോര്‍ത്ത് അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ് സിന്റെ കുടുംബ സംഗമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഐഎഎംസിസി വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി വിന്‍സന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്, , നെറ്റ് വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് ജിന്‍സ്മോന്‍ പി. സക്കറിയ തുടങ്ങിയവരാണ് . ഫാമിലി നൈറ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാധവന് ബി നായര്‍ പറഞ്ഞു.
Comments