ഫിലാഡല്‍ഫിയ. ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് രണ്ടാമത് ഡിവിഎസ്സി എവര്‍ റോളിങ് ട്രോഫിക്കായി പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2015 മേയ് 9 ശനിയാഴ്ച്ച 9:00 മുതല്‍ 5:00 വരെ പ്രാഥമികറൌണ്ട് മല്‍സരങ്ങളും, ഫൈനല്‍ മല്‍സരങ്ങളും നടക്കും.
നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയാ ക്രൂസ്ടൌണിലുള്ള നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്നസ് സെന്ററിലായിരിക്കും മല്‍സരങ്ങള്‍. അതിഥി വാരിയേഴ്സ്, ഡെലവെയര്‍ സണ്‍സ്, ജെ.സി. സ്പൈക്കേര്‍സ്, യുഡി സ്ട്രൈക്കേര്‍സ്, ക്രിസ്റ്റോസ്, ഡിവിഎസ്സി എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ 6 വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും സ്പോര്‍ട്ട്സ് പ്രേമികളെയും വിവിധ സ്പോര്‍ട്ട്സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും ദേശീയവുമായ മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്ന സ്പോര്‍ട്ട്സ് സംഘടനയാണു 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ്.
കൂടൂതല്‍ വിവരങ്ങള്‍ക്ക്:
എം. സി. സേവ്യര്‍ 2158403620
വാര്‍ത്ത.ജോസ് മാളേയ്ക്കല്‍
Comments