ടൊറന്റോ :കേരളയിറ്റ്സ് സീനിയർ സിറ്റിസണ്‍സ് അസോസിയഷൻ ഓഫ് കാനഡയുടെ ഉത്ഘാടനം ഒന്റാറിയോ കമ്യുനിറ്റി ആൻഡ് സോഷ്യൽ സർവിസ് മന്ത്രി ഹെലന ജാസക് നിർവഹിച്ചു .ഏപ്രിൽ 24 വെള്ളിയാഴ്ച മിസ്സിസ്സാഗയിലെ മാൾട്ടൻ കമ്യൂനിറ്റി സെന്ററിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിൽ സാമൂഹിക സാംസ്കാരിക നേതാക്കാൻ മാർഉൾപടെ നിരവിധി പേർ സന്നിഹിതർ ആയിരുന്നു.എം.പി മാര്‍ ആയ കെയിൽ സീബക് ,ബ്രാഡ് ബട്ട് ,ആശംസകളും ഫാദർ ഡാനിയേൽ പുല്ലെലിൽ സ്വാഗതവും,ജോർജ് ജോർജ് കൃതജ്ഞതയും അർപിച്ചു .ടി ജെ ജേകബ് മാസ്റെർ മാസ്റെർ ഓഫ് സെറിമണി ആയിരുന്ന ചടങ്ങിൽ മലയാളി രത്നയും,കലാപ്രതിഭയും ആയ ആദി ശങ്കർ അവതരിപ്പിച്ച ബോളി വൂഡ് ഡാൻസ് എല്ലാവരെയും ആകര്‍ഷിച്ചു .
സംഗടനയുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൽകും സർകാരിന്റെ ഭാഗത്ത് നിന്നും അല്ലാതെയും ഉള്ള എല്ലാ പിന്തുണയും ,സഹകരണവും മന്ത്രിയും ,എം.പി മാരും വാഗ്ദാനം ചെയ്തു.വിദേശ വനിത ആയ മന്ത്രി ഹെലനയുടെ കേരള തനിമ ഉണര്‍ത്തുന്ന രീതിയിൽ ഉള്ള വസ്ത്രധാരണവും (സാരി) കേരളത്തെ പറ്റിയുള്ള വിവരണവും എല്ലാവരെയും അത്ഭുതപ്പെടുത്തി .സംഗടനക്ക് ആശംസ അര്പിച്ചു കൊണ്ടുള്ള കാനഡ ഗവർമെന്റിന്റെ ആശംസ പത്രം എം.പി കെയിൽ സീബക് ഭാരവാഹികൾക് കൈമാറി .
ഫാദർ ഡാനിയൽ പുല്ലെലിൽ പ്രസിഡണ്ട് ആയും,ജോർജ് ജോർജ് സെക്രടറിആയും ,ജോണ്‍ സി ഫിലിപ്പ് ട്രസ്റി ആയും ഉള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു .കാനഡയിൽ പ്രധമമായി കേരളയിറ്റ്സ് സീനിയർ സിട്ടിസണ്സ് അസോസിയഷൻ ഓഫ് കാനഡ സീനിയേർസ്നു വേണ്ടി നിരവധി പ്രവർത്തനങ്ങൾക് ആസൂത്രണം ചെയ്യുകയും,പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.അസ്സോസിയെഷൻ ആയി ബന്ധപ്പെടുന്നതിന് എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ,ഫാദർ ഡാനിയൽ പുല്ലെലിൽ 905 813 2703 ജോർജ് ജോർജ് 416 738 7765 ജോണ്‍ സി ഫിലിപ്പ് 905 738 9765 എന്നവരുമായോ ബന്ധപ്പെടുക .
Comments